ചേരപ്പള്ളി: കുട്ടികളുടെ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ഡിവൈ.എഫ്.ഐ ആവിഷ്കരിച്ച അക്ഷരവീഥിയുടെ ഭാഗമായി വലിയകലുങ്ക് മുള്ളങ്കല്ല് യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ യു.പി. സ്കൂളിൽ ബാലസാഹിത്യ കൃതികൾ അടങ്ങിയ ലൈബ്രറി ആരംഭിച്ചു. ഡിവൈ.എഫ്.ഐ ജില്ലാസെക്രട്ടറി കെ.പി. പ്രമോഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി വിനീത് അദ്ധ്യക്ഷനായി. ഉണ്ണികൃഷ്ണൻ, വിപിൻ എന്നിവരുടെ സ്മരണയ്ക്കായി ക്ളാസ് ലൈബ്രറിയും ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത, മുള്ളങ്കല്ല് അനഷ്, മലയന്തേരി നസീർ, ഉദയൻ, ഒന്നാംപാലം അഞ്ജലി, രഞ്ജിത്ത്, സുനിൽ, അരുൺദാസ്, വിവേക് എന്നിവർ പങ്കെടുത്തു.

 വാർഷിക പൊതുയോഗം

ചേരപ്പള്ളി: വലിയകലുങ്ക് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ വാർഷിക പൊതുയോഗം 25ന് രാവിലെ 10ന് ട്രസ്റ്റ് പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. എല്ലാ ട്രസ്റ്റ് അംഗങ്ങളും മാതൃസേവാസമിതി, യുവജനസംഘം പ്രവർത്തകരും പങ്കെടുക്കണമെന്ന് ട്രസ്റ്റ്സെക്രട്ടറി കെ. ശശിധരൻ നായർ അറിയിച്ചു.