1

പൂവാർ: പൂവാർ ഗവ.വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ എൻ.എസ്.എസ് സ്കീം ക്യാമ്പ് പുല്ലുവിള മുഹമ്മദൻ എൽ.പി.സ്കൂളിൽ എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരുംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. അനിൽകുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് ലാൽ മുഖ്യ അതിഥിയായിരുന്നു. ആശംസകൾ അർപ്പിച്ചു കൊണ്ട് പൂവാർ ഗ്രാമപഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ജിസ്തി മൊയ്തീൻ പിള്ള, വാർഡ് മെമ്പർ ഗീത, എസ്.എം.സി ചെയർമാൻ നവാസ്, മുഹമ്മദൻ എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് രതിദേവി അമ്മ, പൂവാർ ഗവ.വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് പുഷ്പാ ബായി തുടങ്ങിയവർ പ്രസംഗിച്ചു. പൂവാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ശിവകാമിക്ക് എൻ.എസ്.എസ് സ്വരൂപിച്ച തുകയുടെ ആദ്യ ഗഡു 10,000 രൂപ എം.എൽ.എ കൈമാറി.