നന്ദിയോട്:സ്പർശം പാലിയേറ്റീവ് സർവീസ് ടീം സംഘടിപ്പിക്കുന്ന സാന്ത്വന സംഗമം ഞായറാഴ്ച നന്ദിയോട്ട് നടക്കും. പ്രസിഡന്റ് പി.മോഹനകുമാറിന്റെ അദ്ധ്യക്ഷതയിൽ പങ്കജകസ്തൂരി ഹെർബൽസ് മാനേജിംഗ് ഡയറക്ടർ ഡോ.ജെ. ഹരീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും.സുകൃതം പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷ് നിർവഹിക്കും.ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ഗ്രാമ പഞ്ചായത്തംഗം പി.രാജീവനും 44 പേർക്ക് സൗജന്യമായി നൽകുന്ന കണ്ണടകളുടെ വിതരണം സി.കെ.സദാശിവനും നിർവഹിക്കും.