ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ - ഗുരുധർമ്മ പ്രചാരണസഭയുടെ ആഭിമുഖ്യത്തിൽ മാർച്ച് 16 മുതൽ അഞ്ച് ദിവസത്തെ സാധനാപഠനയാത്ര നടത്തും. ഗുരുദേവന്റെ ദിവ്യദന്തം സൂക്ഷിച്ചിട്ടുള്ള മുംബയ് ശ്രീനാരായണ മന്ദിര സമിതിയിലെ ഗുരുമന്ദിരം, നാസിക്, പഞ്ചവടി, പാണ്ഡവൻഗുഹ, സീതാഗുഹ, ശനിശിംഗാപ്പൂർ, അജന്ത,​ എല്ലോറ, നാസിക്കിലെ മറ്റു പ്രധാന ക്ഷേത്രങ്ങൾ, ത്രംബകേശ്വർമന്ദിർ, ഷിർദ്ദിസായിബാബ സമാധി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് 21ന് മടങ്ങിയെത്തും. തിരുവനന്തപുരത്തു നിന്നു മുംബയ് വരെയ്ക്കും തിരിച്ചും വിമാനമാർഗമായിരിക്കും യാത്ര. പങ്കെടുക്കാൻ താത്പര്യമുളളവർ ടി.വി.രാജേന്ദ്രൻ (9961889280), ആർ.സരാജ് (9446170389) എന്നിവരുമായി ബന്ധപ്പെടണമെന്ന് ഗുരുധർമ്മ പ്രചാരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അറിയിച്ചു.