കല്ലമ്പലം: ഈ മാസം 26 ന് നടക്കുന്ന വലയ ഗ്രഹണത്തെ വരവേൽക്കാൻ മടവൂർ എൽ.പി.എസിലെ വിദ്യാർത്ഥികളും. അന്ന് രാവിലെ 8 മുതൽ 10 വരെയാണ് പ്രകൃതിയുടെ വിസ്മയ കാഴ്ച. വരും ദിവസങ്ങളിൽ സൂര്യനെ അടുത്തറിയാൻ മടവൂർ ഗവ.എൽ.പി.എസിൽ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സൗരകണ്ണട പരിചയപ്പെടൽ, സൂര്യനെ നിരീക്ഷിക്കൽ, ജ്യോതിശാസ്ത്ര ക്വിസ്, സൂര്യ ഗ്രഹണ കാഴ്ചകൾ, വീഡിയോ പ്രസന്റേഷൻ, സ്കൈ മാപ്പ് പരിചയപ്പെടൽ തുടങ്ങിയ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.