guru

വർക്കല: 69-ാമത് നാരായണഗുരുകുല കൺവെൻഷന് ഇന്ന് വർക്കല നാരായണഗുരുകുലത്തിൽ തുടക്കമാകും. രാവിലെ 9ന് പതാക ഉയർത്തുന്നതോടെ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ ആരംഭിക്കും. 9.10ന് ഹോമം, ഉപനിഷത്ത് പാരായണം, വേദാന്ത സൂത്രത്തെ ആസ്പദമാക്കി പ്രവചനം. 10 ന് മന്ത്റി പ്രൊഫ. സി.രവീന്ദ്രനാഥ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. നാരായണ ഗുരുകുലാദ്ധ്യക്ഷൻ ഗുരുമുനി നാരായണപ്രസാദ് അദ്ധ്യക്ഷത വഹിക്കും. ഡോ. പീറ്റർ ഓപ്പൻഹൈമർ ആശംസാപ്രസംഗം നടത്തും. ബേസിക് ലെസൺസ് ഒഫ് ഇന്ത്യാസ് വിസ്ഡം എന്ന പുസ്തകം പ്രകാശനം ചെയ്യും. 11.30ന് പൗരസ്ത്യദർശനത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാറിൽ ഡോ. എസ്.കെ.രാധാകൃഷ്ണൻ മോഡറേറ്ററായിരിക്കും. വേദദർശനം, സദ്വസ്തു സ്വരൂപം കേനോപനിഷത്തിൽ, സദ്വസ്തുസ്വരൂപം ന്യായദർശനത്തിൽ എന്നീ പ്രബന്ധങ്ങൾ ശ്രീഷാസന്തോഷ്, സ്വാമിനി ത്യാഗീശ്വരി ഭാരതി, ബ്രഹ്മചാരി നിധിൻ എന്നിവർ അവതരിപ്പിക്കും. വൈകിട്ട് 3.30 മുതൽ ഗ്രൂപ്പ് ചർച്ചയും 4.30ന് സമാപനചർച്ചയും. രാത്രി 7ന് പ്രാർത്ഥനായോഗത്തിൽ സ്വാമി വിദ്യാധിരാജയും സ്വാമി ചാറൽസ് ചൈതന്യയും പ്രവചനം നടത്തും. 8.45ന് എ.അനന്തുവിന്റെ സംഗീതസദസ്.