ശിവഗിരി: 87-ാത് തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ഗുരുധർമ്മ പ്രബോധനം - പ്രഭാഷണ പരമ്പര ഇന്ന് ആരംഭിക്കും. രാവിലെ 10 ന് ഗുരുദേവനും സമകാലീന ഇന്ത്യയും എന്ന വിഷയത്തിൽ സൗമ്യ അനിരുദ്ധനും 11ന് അറിയപ്പെടാത്ത ഗുരുദേവ ചരിത്രം എന്ന വിഷയത്തിൽ ബിബിൻഷാൻ കോട്ടയവും പ്രഭാഷണം നടത്തും. 23ന് രാവിലെ 11ന് തിരുക്കുറളിലെ ഗുരുവരുൾ - സുലേഖഷാജി, 24ന് രാവിലെ 11ന് ആധുനിക കുടുംബജീവിതത്തിൽ ശ്രീനാരായണ ധർമ്മത്തിന്റെ പ്രസക്തി - ജയൻ മേന്മുറി, 25ന് രാവിലെ 10ന് ഞാൻ അറിയുന്ന ഗുരുദേവൻ - ഗയ.എ.എസ്, 11ന് കാരുണ്യവാൻ ഗുരു മുത്തുരത്നം - റെജിഅമയന്നൂർ, ഉച്ചയ്ക്ക് 2.30ന് ശിവഗിരിയിലെ ശാരദ - ശുഭശ്രീകുമാർ. 26ന് രാവിലെ 11ന് ഗുരുദേവ കൃപാമൃതം - ഗുരുദേവ ദർശന പഠനകേന്ദ്രം, കുമരകം. 27ന് രാവിലെ 11ന് ശ്രീനാരായണ സന്ദേശങ്ങളുടെ കാലിക പ്രസക്തി - അജിത്ത് നീലികുളം. 28ന് രാവിലെ 10ന് ആദിമഹസ്സ് - സുധീർ ചെമ്പ്, 11ന് ഭഗവാന്റെ തൃക്കൈ വിളയാടിയ മഹാക്ഷേത്രങ്ങൾ - ശ്രീനാരായണ പ്രസാദ്. 29ന് രാവിലെ 10ന് ഗുരുദേവ സൂക്തങ്ങളിലെ ആധുനിക മനഃശാസ്ത്രം - ഡോ.ബിനോയ്. ഉച്ചകഴിഞ്ഞ് 2.30ന് കരുണാമൂർത്തിക്ക് കൈരളിയുടെ കാവ്യാഞ്ജലി - സ്മൈൽ കോട്ടയം.