gk

1. സഹിറുദ്ദീൻ മുഹമ്മദ് ഏത് പേരിലാണ് പ്രസിദ്ധി നേടിയിട്ടുള്ളത്?

ബാബർ

2. ബാബറുടെ ആത്മകഥയായ 'തുസുക് - ഇ - ബാബറി" ഏതു ഭാഷയിലാണ് രചിക്കപ്പെട്ടത്

ഛഗതായി തുർക്കി

3. ഭരണത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്ന ഏക മുഗൾ ചക്രവർത്തി?

ഹുമയൂൺ

4. ഹുമയൂണിനെ തോൽപ്പിച്ച് ഭരണം കൈവശപ്പെടുത്തിയത്?

ഷേർഷാ

5. 1556-ൽ ഗ്രന്ഥശാലയുടെ പടിക്കെട്ടിൽ നിന്ന് വീണു മരണപ്പെട്ട മുഗൾ ചക്രവർത്തി?

ഹുമയൂൺ

6. ഫരീദ് എന്നത് ആരുടെ യഥാർത്ഥ പേരാണ്?

ഷേർഷാ സുരി

7. ഇന്ത്യൻ തപാൽ സമ്പ്രദായത്തിന്റെ ജനയിതാവ് എന്നറിയപ്പെടുന്നത്?

ഷേർഷ

8. ഷേർഷായുടെ ശവകുടീരം സ്ഥിതിചെയ്യുന്ന സ്ഥലം?

സസറം (ബീഹാർ)

9. അക്ബറുടെ പ്രശസ്തനായ ധനമന്ത്രി?

രാജ ടോഡർമൽ

10. അക്‌ബർ സ്ഥാപിച്ച തലസ്ഥാന നഗരം?

ഫത്തേപ്പുർ സിക്രി

11. താൻസെൻ സംഗീത പുരസ്കാരം നൽകിവരുന്നത് ഏത് സംസ്ഥാന സർക്കാരാണ്?

മദ്ധ്യപ്രദേശ്

12. റാണാപ്രതാപിന്റെ പ്രശസ്തമായ കുതിര?

ചേതക്

13. സലിം രാജകുമാരൻ ഏത് പേരിലാണ് ചക്രവർത്തിയായത്?

ജഹാംഗീർ

14. ഹുമയൂണിന്റെ ജീവചരിത്രമായ ഹുമയൂൺ നാമ രചിച്ചത്?

ഗുൽബാദൻ ബീഗം

15. 'നിരക്ഷരനായ മുഗൾചക്രവർത്തി" എന്നറിയപ്പെടുന്നത് ?

അക്ബർ

16. അബുൾഫസൽ വധിക്കപ്പെട്ടത് ആരുടെ ഉത്തരവു പ്രകാരം?

ജഹാംഗീർ

17. കാശ്മീരിൽ ഷാലിമാർ, നിഷാത് എന്നീ പൂന്തോട്ടങ്ങൾ നിർമ്മിച്ചത്?

ജഹാംഗീർ

18. ഷാജഹാൻ ഡൽഹിയിൽ നിർമ്മിച്ച തലസ്ഥാന നഗരം?

ഷാജഹാനാബാദ്

19. താജ്‌മഹലിന്റെ മുഖ്യശില്പി ആരാണ്?

ഉസ്താദ് അഹമ്മദ് ലഹോറി

20. ഷാജഹാന്റെ കാലത്ത് ഇന്ത്യയിലെത്തിയ ഫ്രഞ്ച് സഞ്ചാരി?

ടവർണിയർ.