കടയ്ക്കാവൂർ: അഞ്ചുതെങ്ങിൽ കയർ തൊഴിലാളികളുടെ പ്രിയപ്പെട്ട നേതാവ് സഖാവ് സുശീലാ ഗോപാലനെ അനുസ്മരിച്ചു.സുശീലാ ഗോപാലൻ വിടവാങ്ങിയിട്ട് 18 വർഷമായി . പാവങ്ങളുടെ പടത്തലവനായ എ.കെ.ജിയുടെ സഹധർമ്മിണിയും കോളേജ് കാലം മുതൽ പൊതുരംഗത്തും ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി മരണം വരെ പോരാടിയ നേതാവായിരുന്നു സഖാവ് സുശീലാ ഗോപാലൻ. ട്രാവൻകൂർ കയർ തൊഴിലാളി യൂണിയന്റെയും സി.ഐ.ടി.യു കോ ഓർഡിനേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗവും പഞ്ചായത്ത് കൺവെൻഷനും സി.പി.എം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി അഡ്വ. എസ്. ലെനിൻ ഉദ്ഘാടനം ചെയ്തു. ലിജാ ബോസ് അദ്ധ്യക്ഷത വഹിച്ചു. അഞ്ചുതെങ്ങ് സുരേന്ദ്രൻ , സി.പയസ്, എം.വി.കനകദാസ് തുടങ്ങിയവർ സംസാരിച്ചു.ഇഗ്നേഷ്യസ് ലയോള സ്വാഗതവും വി.ലൈജു നന്ദിയും പറഞ്ഞു