contra

തിരുവനന്തപുരം:പത്തുമാസമായി ഇലക്ട്രിക്കൽ കരാറുകാർക്ക് നൽകാനുള്ള കുടിശിക നൽകണണമെന്ന് വി.എസ്.ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു.ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വർക്കിംഗ് പ്രസിഡന്റ് ശജീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു.രാധാകൃഷ്‌ണൻ നായർ,വേലപ്പൻ നായർ,പ്ലാസിഡ്,മുരളീധരൻ,ഡി.സുരേഷ് എന്നിവർ പ്രസംഗിച്ചു.അസോസിയേഷൻ ഭാരവാഹികളായി വി.എസ്.ശിവകുമാർ (പ്രസിഡന്റ്),പി.വേലപ്പൻ നായർ (വർക്കിംഗ് പ്രസിഡന്റ്),ആർ.രാധാകൃഷ്‌ണൻ നായർ (ജനറൽ സെക്രട്ടറി),സ്റ്റീഫൻ മോസസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.