nss

കാട്ടാക്കട:കാട്ടാക്കട പി.ആർ.വില്യം ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന ക്യാമ്പ് വെള്ളനാട് ബ്ലോക്ക് പ്രസിഡന്റ് എസ്.എസ്.അജിതകുമാരി കൊണ്ണിയൂർ സെന്റ് തെരേസാസ് എൽ.പി.എസിൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എസ്.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.എസ് പ്രാഗ്രാം ഓഫീസർ എസ്.വി.രാജി,എൻ.എസ്.എസ്.ലീഡർ നിരഞ്ജന ജയൻ,വാർഡ് മെമ്പർ രമ്യ,സ്കൂൾ മാനേജർ അജിത് വിൽസ് നിർമ്മൽ,പ്രിൻസിപ്പൽ ഡോ.സുജിത ജാസ്മിൻ, ഹെഡ്മിസ്ട്രസ്മാരായ എസ്.ഗിൽഡ,സിസ്റ്റർ.മേബൽ,എം.പി.മഞ്ജിത്, അലീന.എസ്.ബി തുടങ്ങിയവർ പങ്കെടുത്തു. ഇരുപത്തിയേഴിന് ക്യാമ്പ് സമാപിക്കും.