വക്കം: ശബരിമല ഭക്തരുടെ ആവശ്യപ്രകാരം ആയാന്റെ വിള- പമ്പ സർവീസ് മകരവിളക്ക് വരെ നീട്ടിയതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ക്ഷേത്ര ഓഫീസിൽ നിന്ന് ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് 100 രൂപ ഇളവ് നൽകുന്നുണ്ട്. അതിനാൽ ദിവസങ്ങൾക്ക് മുൻപ് തന്നെ സിറ്റുകൾ ഫുൾ ആകുകയാണിപ്പോൾ. രാത്രി 7.15ന് ആരംഭിക്കുന്ന സർവീസ് കെ.എസ്.ആർ.ടി.സിക്ക് മികച്ച കളക്ഷൻ ലഭിക്കുന്നതായി ക്ഷേത്രം പ്രസിഡന്റ് രജ്ഞിത്ത് കുമാറും, സെകട്ടറി സുധറും പറഞ്ഞു.