കടയ്ക്കാവൂർ: ഗുരുവിഹാർ ശാഖാ വാർഷികവും യൂണിയന്റെ ചികിത്സാ സഹായവിതരണവും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാര ദാനവും കുടുംബ സംഗമവും ഗുരുവിഹാർ ഗുരുസന്നിധിയിൽ ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 ന് ഡോ. സീരപാണി(എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ)യുടെ ഗുരുദേവ പ്രഭാഷണത്തോടെ ആരംഭിക്കും. രഘുനാഥൻ (രക്ഷാധികാരി, ഗുരുവിഹാർ സമുദ്ധാരണ യോഗം) ഗുരുസ്മരണ നടത്തും. ഉദ്ഘാടനവും ചികിത്സാ സഹായവിതരണവും ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് വിഷ്ണുഭക്തൻ നടത്തും. പ്രതിഭാ സംഗമവും പുരസ്കാരവിതരണവും യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി നിർവഹിക്കും. യോഗം കൗൺസിലർ വിപിൻരാജ് മുഖ്യപ്രഭാഷണവും യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യൂണിയൻ ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർ കൃത്തിദാസ് എന്നിവർ സംസാരിക്കും. ശാഖ സെക്രട്ടറി സജിത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് സുനിൽ കുമാർ നന്ദിയും പറയും.