വെള്ളറട: ആനാവൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് പെരുങ്കടവിള എൽ.പി.ബി.എസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.ആർ.സുനിത ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ അദ്ധ്യക്ഷ ഡോ.സി.എസ്.ഗീതാരാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം ജയകുമാരി, എസ്.എം.സി ചെയർമാൻ രതീഷ് കുമാർ, പാറശാല ക്ലസ്റ്റർ പി.എ.സി അംഗം പി.എസ്. സാംകുമാർ, പ്രോഗ്രാം ഓഫീസർ പാർവതി ബാബു, ക്യാമ്പ് ലീഡർ അഭിജിത് തുടങ്ങിയവർ സംസാരിച്ചു.