നെയ്യാ​റ്റിൻകര : മാരായമുട്ടം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ 1988 ബാച്ചിലെ പൂർവവിദ്യാർത്ഥി സംഘടനയായ 'സ്‌നേഹക്കൂട് 1988 ' ന്റെ ക്രിസ്മ് പുതുവത്സരാഘോഷവും കുടുംബസംഗമവും 29ന് ബാലരാമപുരം കൽപ്പടി റിസോർട്ടിൽ നടക്കും.രാവിലെ 9 മുതൽ വൈകിട്ട് 5വരെ നടക്കുന്ന ആഘോഷങ്ങളിൽ അനുസ്മരണ പ്രഭാഷണം,പരിചയം പുതുക്കൽ,അംഗങ്ങളുടെ കലാപ്രകടനം,കലാകായികമത്സരം,അംഗങ്ങളുടെ മക്കളുടെ കലാപരിപാടി,ഫോട്ടോ സെഷൻ,കവിയരങ്ങ്,സ്‌നേഹസദ്യ,സമ്മാനദാനം,ചായ സത്കാരം തുടങ്ങിയവ ഉണ്ടാകും. ഫോൺ.6238453006.