നെയ്യാറ്റിൻകര : കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നും സർവീസ് നടത്തിയിരുന്ന രാമേശ്വരം - തവര വിള - മാരായമുട്ടം -നെട്ടണി റൂട്ടിലേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ഗാന്ധി മിത്ര മണ്ഡലം മരുതത്തൂർ ഉപസമിതി പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ബിനു മരുതത്തുരിന്റെ അദ്ധ്യക്ഷതയിൽ അഡ്വ.ബി.ജയചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.തിരുമംഗലം സന്തോഷ്,ആറാലുംമൂട് ജിനു,എഡ്വിൻ എബനീസർ, അമ്പലം രാജേഷ്,ക്യാപ്പിറ്റൽ വിജയൻ എന്നിവർ പ്രസംഗിച്ചു.