suresh

തിരുവനന്തപുരം: കർഷകമേഖലയിലെ സമഗ്രസംഭാവനയ്ക്ക് കേരള യുവ കർഷക സംഘം നൽകുന്ന പ്രഥമ കർഷകദീപ്തി അവാർഡിന് ദ സ്റ്രേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഒഫ് കേരള എം.ഡി എസ്.കെ.സുരേഷ് അർഹനായി. കാർഷികരംഗത്ത് നൽകിയ സേവനങ്ങൾ പരിഗണിച്ചാണ് പുരസ്കാരമെന്ന് കേരളയുവ കർഷക സംഘം സംസ്ഥാന പ്രസിഡന്റ് വർക്കല സജീവ്, ജനറൽ സെക്രട്ടറി അയന്തി ശ്രീകുമാർ എന്നിവർ അറിയിച്ചു. 5001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.