നെയ്യാറ്റിൻകര: ക്രൈസ്തവ സഭാവിഭാഗങ്ങളുടെ കൂട്ടായ്മയായ ദി ക്രിസ്ത്യൻ ഫെല്ലോഷിപ്പ് 23 മുതൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കും.23ന് വൈകിട്ട് 3ന് നൂറിലധികം സഭാവിഭാഗങ്ങൾ പങ്കെടുക്കുന്ന ഘോഷയാത്ര,ബാന്റ് മേളം,മാലാഘവേഷമിട്ട കുഞ്ഞുങ്ങൾ,നിശ്ചല ദൃശ്യം തുടങ്ങിയവ ഉണ്ടാകും. ഇതോടനുബന്ധിച്ച് ബിഷപ്പ് ഹൗസിൽ ചേർന്ന യോഗം രൂപതാ ബിഷപ്പ്ഡോ.വിൻസെന്റ് സാമുവേൽ ഉദ്ഘാടനം ചെയ്തു.ഫാ.വിക്ടരർ ജോൺ അദ്ധ്യക്ഷത വഹിച്ചു.ക്രിസ്ത്യൻ ഫെല്ലോഷിപ്പ് കൺവീനർ ജോസ് ഫ്രാങ്ക്ലിൻ,ഫാ.അരുൺ ദാസ്,ഫാ.സ്റ്റാലിൻ,ക്രിസ്ബോസ് തുടങ്ങിയവർ പങ്കെടുത്തു.