കോവളം:എസ്.എൻ.ഡി.പി യോഗം കരുംങ്കുളം ശാഖാ വാർഷികം കോവളം യൂണിയൻ പ്രസിഡന്റ് കോവളം സരേഷ് ഉദ്ഘാടനം ചെയ്തു.യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം മണ്ണിൽ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയൻ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല എസ്.സുശീലൻ,യൂണിയൻ ഭാരവാഹികളായ കരുംങ്കുളം പ്രസാദ്,വേങ്ങപ്പാെറ്റ സനിൽ,മംഗലത്തകോണം തുളസി,ശാഖ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ ജയരാജ് തുടങ്ങിയവർ സംസാരിച്ചു.ശാഖാ ഭാരവാഹികളായി എസ് .സരേഷ് ബാബു (പ്രസിഡന്റ് ),എസ്.ശാർങധരൻ (വൈസ് പ്രസിഡന്റ്),ഉദയകുമാർ (സെക്രട്ടറി),സൈജു( യൂണിയൻ പ്രതിനിധി),ശിവദാസൻ, സുനിൽകുമാർ, ഹരികുമാർ, ചന്ദ്രകുമാർ, സുദർശനകുമാർ, മോഹനൻ, ചന്ദ്രശേഖരൻ (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ),എം. മംഗള ബാബു, ജയപാലൻ. അഭിലാഷ് (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു