eclipse
വിവിധ ജില്ലകളിൽ ഗ്രഹണം ദൃശ്യമാകുന്ന വിധം

തിരുവനന്തപുരം: കേരളത്തിൽ 26 ന് ദൃശ്യമാകുന്ന സൂര്യഗ്രഹണം സുരക്ഷിതമായി കാണുന്നതിന് കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം (പ്ലാനറ്റേറിയം) സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡയറക്ടർ അരുൾ ജെറാൾഡ് പ്രകാശ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിരീക്ഷ കേന്ദ്രങ്ങളിൽ തത്സമയ ദൃശ്യം പ്രോജക്ട് ചെയ്യാനുള്ള സൗകര്യവും ശാസ്ത്ര വിദഗ്‌ദ്ധരുടെ ക്ളാസുകളും പരീക്ഷണങ്ങളും സംശയനിവാരണ സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.

നഗ്നനേത്രങ്ങൾ കൊണ്ടോ എക്‌സറേ ഫിലിം ഉപയോഗിച്ചോ ഗ്രഹണം വീക്ഷിക്കുന്നത് സുരക്ഷിതമല്ല. എന്നാൽ ഗ്രഹണ സമയത്ത് പുറത്തിറങ്ങി നടക്കുന്നതിനോ, ആഹാരം കഴിക്കുന്നതിനോ തടസമില്ലെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റിയിലെ ശാസ്ത്രഞൻ പി.പി. രാജീവൻ, സിറിക് ബാബു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

നിരീക്ഷണ കേന്ദ്രങ്ങൾ

 തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം

 കോട്ടയം കുറവിലങ്ങാട് ദേവമാതാ കോളേജ് ഗ്രൗണ്ട്

 ചാലക്കുടി പനമ്പള്ളി മെമ്മോറിയൽ കോളേജ് ഗ്രൗണ്ട്

 നാദാപുരം രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട്

ഒരുക്കിയിട്ടുള്ള ഉപകരണങ്ങൾ

 ടെലിസ്‌കോപ്പ് പ്രൊജക്ഷൻ

 സോളാർ ഫിൽറ്ററുകൾ

 സോളാർ കണ്ണടകൾ

 പിൻഹോൾ കാമറ

 വെൽഡിംഗ് കണ്ണടകൾ

വലയ സൂര്യഗ്രഹണം ഉണ്ടാകുന്നത്

 വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്

 മറ്റുജില്ലകളിൽ 95 ശതമാനം ഗ്രഹണമുണ്ടാകും

ഗ്രഹണം ഇങ്ങനെ

ആരംഭം : രാവിലെ 8.07

പൂർണ വലയസൂര്യഗ്രഹണം വടക്കൻ ജില്ലകളിൽ പ്രത്യക്ഷമാകുന്നത്: 9.26ന്

50 ശതമാനം അവസനാക്കുന്നത് : രാവിലെ 10ന്

30 ശതമാനം അവസാനിക്കുന്നത് : 10.30ന്

ഗ്രഹണം അവസാനിക്കുന്നത് : 11.13ന്

ഈ നൂറ്റാണ്ടിലെ അവസാന വലയഗ്രഹണം : 2031 മേയ് 21ന്

 എന്താണ് സൂര്യഗ്രഹണം

ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ, സൂര്യൻ ഭാഗികമായോ പൂർണമായോ മറയുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും നേർരേഖയിലെത്തുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുന്നത്. രണ്ടു മുതൽ അഞ്ചു വരെ സൂര്യഗ്രഹണങ്ങളാണ് ഓരോ വർഷവും ഉണ്ടാവാൻ സാദ്ധ്യതയുള്ളത്. പൂർണസൂര്യഗ്രഹണം അപൂർവമായി മാത്രമേ ഉണ്ടാകാറുള്ളൂ.