general

ബാലരാമപുരം: മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യുവരിച്ച ഐത്തിയൂർ വാറുവിളാകത്ത് വീട്ടിൽ ലെജുവിന്റെ മാതാവ് സുലോചനക്ക് കരമന കെയർ ആൻഡ് ക്യൂയർകെയർ ഹോം ഹെൽത്ത് വീട്ടിലെത്തി സൗജന്യ ചികിത്സ നൽകി.ഫ്രാബ്സിന്റെയും ബാലരാമപുരം ജനമൈത്രി പൊലീസിന്റെ ഇടപെടലിനെ തുടർന്ന് കരമന കെയർ ആൻഡ് ക്യൂയർ മാനേജിംഗ് ഡയറക്ടർ ഷിജു സ്റ്റാൻലിയുടെയും പ്രോജക്ട് മാനേജറായ പി.കെ.കുമാറിന്റെയും നേത്യത്വത്തിലുള്ള ആരോഗ്യ സംഘം സുലോചനയുടെ വീട്ടിലെത്തി സൗജന്യ ചികിത്സയൊരുക്കുകയായിരുന്നു. പ്രമേഹം,​ബ്ലഡ് പ്രഷർ,​ഇ.സി.ബി എന്നിവയുടെ ചെക്കപ്പും തുടർ ചികിത്സയുടെ ഭാഗമായി നടത്തുമെന്നും ആരോഗ്യ സംഘം അറിയിച്ചു.നാടിനഭിമാനായ ലെജുവിന്റെ മാതാവിന് സൗജന്യചികിത്സയൊരുക്കാൻ സാധിച്ചത് സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി കണക്കാക്കുന്നുവെന്നും ചൊവ്വാഴ്ച്ച ആരോഗ്യസംഘം വീണ്ടും സുലോജനയുടെ വീട്ടിലെത്തുമെന്നും പ്രോജക്ട് മാനേജർ കുമാർ അറിയിച്ചു.ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്,ജനമൈത്രി പൊലീസിലെ എസ്.ഐ.പുഷ്പൻ,​പി.ആർ.ഒ സജീവ് എന്നിവരും ഒപ്പമുണ്ടായിരുന്നു.