കല്ലമ്പലം: നാവായിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം അംഗങ്ങൾക്കായുള്ള സപ്തദിന സഹവാസ ക്യാമ്പിന് ഡീസന്റ്മുക്ക് കെ.സി.എം.എൽ.പി.എസിൽ തുടക്കമായി. ഉദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. പ്രോജക്ടുകളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ തോട്ടയ്ക്കാട് ശശി നിർവഹിച്ചു. നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ എസ്. ബാബു സ്വാഗതവും, നാവായിക്കുളം ജി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് എം.ആർ. ഫൈസൽ ഖാൻ നന്ദിയും പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യത്ത് ബീവി മുഖ്യ പ്രഭാഷണം നടത്തി. സമാപന സമ്മേളനം 27ന് ഉച്ചയ്ക്ക് 2 ന് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.പി. മുരളി നിർവഹിക്കും.