കോവളം:പൗരത്വനിയമ ഭേതഗതി ബില്ലിനെതിരെയും ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കോവളം ഏര്യയിലെ 10 ലോക്കൽ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു.വിഴിഞ്ഞത്തു നടന്ന പ്രതിഷേധ പ്രകടനവും യോഗവും കോവളം ഏര്യാ സെക്രട്ടറി അഡ്വ.പി.എസ്.ഹരികുമാർ ഉദ്ഘാടനം ചെയ്തു.വിഴിഞ്ഞം സ്റ്റാൻലി അദ്ധ്യക്ഷത വഹിച്ചു.വെങ്ങാനൂരിൽ ഏര്യാ കമ്മിറ്റി അംഗം പി.ചന്ദ്രകുമാർ ഉദ്ഘാടനംചെയ്തു.അഡ്വ.എ.രാജയ്യൻ അദ്ധ്യക്ഷത വഹിച്ചു.കോവളത്ത് വെങ്ങാനൂർ മോഹനൻ ഉദ്ഘാടനം ചെയ്തു.അഡ്വ.ആർ.വിനായകൻനായർ അദ്ധ്യക്ഷത വഹിച്ചു.തിരുവല്ലം ഈസ്റ്റിൽ വണ്ടിത്തടം മധു ഉദ്ഘാടനം ചെയ്തു .കെ.ജി.സനൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.വെസ്റ്റിൽ കെ.എസ്. നടേശൻ ഉദ്ഘാടനം ചെയ്തു.ഡി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.കുരുങ്കുളത്ത് ഡോ.വി.ഗബ്രിയേൽ ഉദ്ഘാടനം ചെയ്തു.ജി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.കഞ്ഞിരംകുളത്ത് കെ.മധു ഉദ്ഘാടനം ചെയ്തു.ശാരംങധരൻ അദ്ധ്യക്ഷത വഹിച്ചു.കോട്ടുകാലിൽ കെ.എസ്.സജി ഉദ്ഘാടനംചെയ്തു.എൻ.ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു.പയറ്റുവിളയിൽ സി.തങ്കരാജ് ഉദ്ഘാടനം ചെയ്തു.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു.പൂവാറിൽ ബിറ്റി.ബോബൻ കുമാർ ഉദ്ഘാടനം ചെയ്തു. സഞ്ചു അദ്ധ്യക്ഷത വഹിച്ചു.