കല്ലമ്പലം: കാട്ടുപുതുശ്ശേരിയിലെ ഷാജഹാന്റെ മയൂരഹാർഡ് വെയറിൽ നിന്നും സിമന്റ് വാങ്ങിയ ശേഷം വ്യാജ ചെക്ക് നൽകി കബളിപ്പിച്ച കേസിൽ യുവാവിനെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ചിതറ, കാരറ, പറയാട്ട് ഹൗസിൽ അഖിൽ (31) ആണ് അറസ്റ്റിലായത്. കടയിലെത്തി 200 ചാക്ക് സിമന്റ് വാങ്ങിയ ശേഷം 5000 രൂപ നൽകുകയും ബാക്കി 70, 000 രൂപ പണിസ്ഥലത്ത് സിമന്റ് എത്തിച്ച ശേഷം നൽകാമെന്ന് പറഞ്ഞ് വ്യാജ ചെക്ക് നൽകി കബളിപ്പിക്കുകയായിരുന്നു. കടയുടമ നൽകിയ പരാതിയിൽ സമാനമായ മറ്റൊരു കേസിൽ കൊട്ടാരക്കര സബ് ജയിലിൽ റിമാന്റിൽ കഴിഞ്ഞ പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി പി.വി.ബേബി കുമാറിന്റെ നേതൃത്വത്തിൽ ഐ.എസ്.എച്ച്. ഒ അജി .ജി. നാഥ്, എസ് ഐ. പി.അനിൽകുമാർ, എ. എസ്. ഐ അനിൽകുമാർ, സി.പി.ഒമാരായ ബിനു, ബിനീഷ്, ബിജുമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.