പാലോട്: പുലിയൂർ എസ്.എൻ.ഡി.പി ശാഖ സംയുക്ത വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഇന്ന് രാവിലെ 9.30ന് ഫൈറ്റേഴ്സ് സാംസ്കാരിക നിലയത്തിൽ നടക്കും. രാവിലെ 9 ന് ശാഖാ പ്രസിഡന്റ് രാഹുലൻ പതാക ഉയർത്തും. യൂണിയൻ കൺവീനർ നെടുമങ്ങാട് രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം യൂണിയൻ ചെയർമാൻ എ. മോഹൻദാസ് ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രദീപ് കുറുന്താളി, ഡോ. എസ്.പ്രതാപൻ, വി.കെ.ചന്ദ്രമോഹനൻ, ഗോപാലൻ റൈറ്റ്, ജെ.ആർ.ബാലചന്ദ്രൻ, ബി.സുശീലൻ, രവീന്ദ്രൻ, നന്ദിയോട് രാജേഷ്, എസ്.സുരാജ്, പഴകുറ്റി അനിൽകുമാർ, ലതാകുമാരി, കൃഷ്ണാ റൈറ്റ്, ആർ.രാമചന്ദ്രൻ, എം.എ.വിക്രമൻ, കെ.ചന്ദ്രൻ, ദേവദാസൻ, പി.രാധാകൃഷ്ണൻ, എസ്.ബിജു, എസ്.സജികുമാർ എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി വി. ലാൽകുമാർ സ്വാഗതവും എസ്.എൽ അനുജ് നന്ദിയും പറയും.