
ബാലരാമപുരം:പുഴ പുനർജീവനം പദ്ധതിയുടെ ഭാഗമായി നീർച്ചാലുകളുടെ വീണ്ടെടുപ്പ് സംരംഭമായ ഇനി ഞാൻ ഒഴുകട്ടെ പള്ളിച്ചൽ പഞ്ചായത്ത് തല ഉദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പള്ളിച്ചൽ സതീഷ് അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയിൽ ആയിരത്തോളം തൊഴിലുറപ്പ് തൊഴിലാളികളും സന്നദ്ധസേവകരും പങ്കാളികളായി.വാർഡ് മെമ്പർ വിജയൻ,സുശീല,മല്ലികാദാസ്,ബിന്ദു സുരേഷ്, അംബികാദേവി,പള്ളിച്ചൽ പഞ്ചായത്ത് സെക്രട്ടറി,അസിസ്റ്റന്റ് സെക്രട്ടറി,സൂപ്രണ്ട്,ഇതര ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് അസി.എൻജിനീയർ എന്നിവർ സംബന്ധിച്ചു.അഞ്ച് വാർഡുകളിൽ കൂടി കടന്നുപോകുന്ന പള്ളിച്ചൽ തോടാണ് പു:നരുജ്ജീവിപ്പിച്ചത്.