കള്ളിക്കാട്:കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് കള്ളിക്കാട് അജയേന്ദ്രനാഥ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ചിന്താവിഷ്ടയായ സീതയെ പുതു തലമുറയ്ക്കായി പരിചയപ്പെടുത്തുന്നതിന് കള്ളിക്കാട് സെന്റ് അന്നാസ് എൽ.പി.എസിൽ ഇന്ന് ഉച്ചയ്ക്ക് 2.30ന് സാഹിത്യ സെമിനാർ സംഘടിപ്പിക്കും.ഗ്രന്ഥശാലാ പ്രസിഡന്റ് ബി.വിനോദ് കുമാറിന്റെ അദ്ധ്യക്ഷതയിൽ സാഹിത്യകാരൻ കെ.ആർ.അജയൻ സെമിനാർ ഉദ്ഘാടനം ചെയ്യും.താലക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വാസുദേവൻനായർ മുഖ്യാതിഥിയായി പങ്കെടുക്കും.ബന്ധപ്പെട്ടവർ സെമിനാറിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി ജെ.മണികണ്ഠൻ നായർ അഭ്യർത്ഥിച്ചു.