ആറ്റിങ്ങൽ: കേരളകൗമുദി, കൗമുദി ടി.വി, സ്വയംവര സിൽക്‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മാമം ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഡിസംബർ ഫെസ്റ്റ് ആദ്യദിനം തന്നെ ജനങ്ങളുടെ മനംകവർന്നു. നിരവധിപ്പേരാണ് ഇന്നലെ മേളയിലെത്തിയത്. ആകർഷണീയമായി ഒരുക്കിയിരിക്കുന്ന പ്രവേശനകവാടത്തിതിനു സമീപം സെൽഫിയെടുക്കാൻ വിദ്യാർത്ഥികളുടെ തിരക്കാണ്. ക്രിസ്‌മസ് അവധിയായതിൽ കുട്ടികളുടെ ആഘോഷം ഇനി ഡിസംബർ ഫെസ്റ്റിലാണ്. വിവിധ കമ്പനികളുടെ വ്യത്യസ്‌ത ഉത്പന്നങ്ങളാണ് പവലിയനുകളിലുള്ളത്. സുഗന്ധദ്രവ്യങ്ങൾ മുതൽ വ്യായാമത്തിനുള്ള ഉപകരണങ്ങൾ വരെ ലഭിക്കും. ആവശ്യക്കാർക്ക് ഓർഡർ ചെയ്യാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അക്വാ - പെറ്റ് ഷോ, അമ്യൂസ്‌മെന്റ് പാർക്ക് എന്നിവയാണ് മേളയിൽ കാഴ്ചക്കാരെ കൂടുതലായി ആകർഷിക്കുന്നത്. പച്ചക്കറിത്തൈകളും പച്ചക്കറിവിത്തുകളും, കരകൗശല വസ്‌തുക്കളും മേളയിൽ ലഭിക്കും. 150 രാജ്യങ്ങളിൽ നിന്നുള്ള വിവിധ സസ്യങ്ങളും വ്യത്യസ്‌തമായ ഹൽവയും മേളയുടെ പ്രത്യേകതയാണ്. ന്യൂരാജസ്ഥാൻ മാർബിൾസ്, കൈരളി ജുവലേഴ്സ് എന്നിവരാണ് മേളയുടെ കോ - സ്‌പോൺസർമാർ. 92.7ബിഗ് എഫ്.എമ്മാണ് മേളയുടെ റേഡിയോ പാർട്ണർ. വിസ്‌മയ, കേരള ടുഡേ എന്നിവർ ചാനൽ പാർട്ണർമാരും ഹൃദയപൂർവം ന്യൂസ് ഓൺലൈൻ ന്യൂസ് പാർട്ണറുമാണ്.