വിതുര:വിതുര ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിലെ ക്രിസ്മസ് ആഘോഷം വിവിധപരിപാടികളോടുകൂടി നടത്തി. ക്രിസ്മസ് സമ്മേളനം വിതുര തേവിയോട് ലത്തീൻകത്തോലിക്കാ ഇടവക വികാരിഫാദർ അനൂപ് കളത്തിൽതറ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ഡോ.രഞ്ജിത് അലക്സാണ്ടർ,അഡ്മിനിസ്ട്രറ്റീവ് മാനേജർ അഡ്വ.എൽ.ബീന എന്നിവർ നേതൃത്വം നൽകി.തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.ക്രിസ്മസ് ആഘോഷത്തിൻെറ ഭാഗമായി വിതുര ഗവ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും,കൂട്ടിരിപ്പുകാർക്കും,ജീവനക്കാർക്കും നേരത്തേ ഭക്ഷണപൊതികളും വിതരണം നടത്തിയിരുന്നു.