കുളത്തൂർ: കഴക്കൂട്ടം വനിത ഗവ.ഐ.ടി.ഐയിൽ സ്‌റ്റെനോഗ്രാഫർ ആന്റ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഹിന്ദി ) ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 24 ന് രാവിലെ 10 .30 ന് പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ www .womenitikazhakuttom .kerala .gov .in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.