കല്ലമ്പലം: കടമ്പാട്ടുകോണം വിജ്ഞാന പ്രദായിനി വായനശാലയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി കുമാരനാശന്റെ ' ചിന്താവിഷ്ടയായ സീത നൂറ് വർഷങ്ങൾക്കിപ്പുറം ' എന്ന വിഷയത്തെക്കുറിച്ച് ചർച്ച നടന്നു. കവി ഓരനെല്ലൂർ ബാബു വിഷയം അവതരിപ്പിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി ജ്യോതിലാൽ അദ്ധ്യക്ഷനായി. ഗ്രന്ഥശാലാ ലൈബ്രേറിയൻ ലതിക സ്വാഗതവും സന്തോഷ്‌ കുമാർ നന്ദിയും പറഞ്ഞു. ഡോ. അശോക്‌, പ്രിയദർശൻ, യു.എൻ. ശ്രീകണ്ഠൻ, മുത്താന സുധാകരൻ, രാജൻ മടയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.