ടൈംടേബിൾ
ജനുവരി 23 ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസ ബി.എ കോഴ്സുകളുടെ രണ്ടാം സെമസ്റ്റർ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജനുവരി 28 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.കോം എസ്.ഡി.ഇ (2017 അഡ്മിഷൻ മുതൽ) ജനുവരി 2020 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ നടത്തും..
ജനുവരി മൂന്ന് മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ (റെഗുലർ/സപ്ലിമെന്ററി) എം.എ/എം.എസ്സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.എ.എച്ച്.ആർ.എം/എം.എം.സി.ജെ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ജനുവരി മൂന്ന് മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എ/എം.എസ്സി/എം.കോം (മേഴ്സി ചാൻസ്) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാകേന്ദ്രം
31 മുതൽ ആരംഭിക്കുന്ന ബി.എ എസ്.ഡി.ഇ (സി.എസ്.എസ്) (2017 & 2018 അഡ്മിഷൻ) ഒന്നാം സെമസ്റ്റർ പരീക്ഷകൾക്ക് ആൾ സെയിന്റ്സ് കോളേജ്, എൻ.എസ്.എസ്, കരമന, ഗവ.വിമൻസ് കോളേജ്, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികൾ ഗവ.വിമൻസ് കോളേജ്, തിരുവനന്തപുരത്തും കെ.യു.സി.റ്റി.ഇ കാര്യവട്ടം, എസ്.എൻ കോളേജ്, വർക്കല, യൂണിവേഴ്സിറ്റി കോളേജ് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കെ.യു.സി.റ്റി.ഇ കാര്യവട്ടത്തും സെന്റ് സേവ്യേഴ്സ് തുമ്പ, എം.ജി കോളേജ്, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ സെന്റ് സേവ്യേഴ്സ് കോളേജ്, തുമ്പയിലും ഇമ്മാനുവൽ കോളേജ്, വാഴിച്ചൽ, ഗവ.ആർട്സ് കോളേജ്, തിരുവനന്തപുരം, ലയോള കോളേജ്, ശ്രീകാര്യം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഇമ്മാനുവേൽ കോളേജ്, വാഴിച്ചലും നാഷണൽ കോളേജ്, മണക്കാട്, ഗവ.കോളേജ്, നെടുമങ്ങാട് എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ നാഷണൽ കോളേജ്, മണക്കാടും കെ.യു.സി.റ്റി.ഇ കുമാരപുരം, എസ്.ഡി.ഇ കാര്യവട്ടം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കെ.യു.സി.റ്റി.ഇ കുമാരപുരത്തും ഡി.ബി കോളേജ്, ശാസ്താംകോട്ട, ടി.കെ.എം കോളേജ്, കൊല്ലം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഡി.ബി കോളേജ്, ശാസ്താംകോട്ടയിലും സെന്റ്.ജോൺസ്, അഞ്ചൽ, എം.എം.എൽ.എസ്.എസ് കൊട്ടിയം, എസ്.ജി കൊട്ടാരക്കര, മന്നം എൻ.എസ്.എസ് ഇടമുളയ്ക്കൽ, എൻ.എസ്.എസ്, നിലമേൽ, എസ്.എൻ പുനലൂർ എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ സെന്റ് ജോൺസ് കോളേജ്, അഞ്ചലും എസ്.എൻ ചേർത്തല, എസ്.ഡി കോളേജ്, ആലപ്പുഴ, എം.എസ്.എം കോളേജ്, കായംകുളം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്.എൻ.കോളേജ്, ചേർത്തലയിലും ഗവ.സംസ്കൃത കോളേജ്, തിരുവനന്തപുരം, ക്രിസ്റ്റ്യൻ കോളേജ്, കാട്ടാക്കട, കെ.എൻ.എം കോളേജ്, കാഞ്ഞിരംകുളം, ഗവ.കോളേജ്, ആറ്റിങ്ങൽ, വി.ടി.എം.എൻ.എസ്.എസ് കോളേജ്, ധനുവച്ചപുരം, ബി.ജെ.എം കോളേജ്, ചവറ, എസ്.എൻ കോളേജ്, കൊല്ലം, എസ്.വി.ആർ, കരുനാഗപ്പള്ളി, എൻ.എസ്.എസ് കോളേജ്, പന്തളം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികൾ അവിടെ തന്നെ പരീക്ഷ എഴുതണം.