തിരുവനന്തപുരം: രോഗികൾക്ക് സഹായമെത്തിക്കുന്നതിനായി മെഡിക്കൽ കോളേജ് ചാലക്കുടി റോഡിൽ പ്രവർത്തിക്കുന്ന സി.എച്ച് സെന്ററിന്റെ ഭാഗമായി നിർമ്മിച്ച സി.എച്ച് ടവറിന്റെ ഉദ്ഘാടനം 24ന് വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ നി‌ർവഹിക്കും.പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിക്കും.പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കും.വി.എം.സുധീരൻ,എ.കെ ആന്റണി,പ്രൊഫ. ഖാദർ മൊയ്തീൻ സാഹിബ്,പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ,വി.പി.അബ്ദുൾ വഹാബ് എം.പി, കെ,പി.എ.മജീദ്,എം.എൽ.എമാരായ എം.കെ മുനീർ, വി.കെ പ്രശാന്ത്, കൗൺസിലർ രമ്യ രമേഷ് തുടങ്ങിയവർ സംസാരിക്കും. ഇ.ടി മുഹമ്മദ് ബഷീർ.എം.പി സ്വാഗതവും എ.മുഹമ്മദ് ഷമീം നന്ദിയും പറയും.