തിരുവനന്തപുരം :മെഡിക്കൽ കോളേജിലെ മാസ്റ്റർ പ്ളാൻ വികസന പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കണമെന്ന് കിസാൻ കോൺഗ്രസ് മെഡിക്കൽ കോളേജ് മണ്ഡലം പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.സംസ്ഥാന ജനറൽ സെക്രട്ടറി ഉള്ളൂർ വത്സല കുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഉള്ളൂർ സുനിൽബാബുവിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ഭാരവാഹികളായ കുമാരപുരം രാജേഷ്, ഉണ്ണികൃഷ്ണൻ നായർ, കഴക്കൂട്ടം അനീഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി റിജിൻ രാജ് (പ്രസിഡന്റ്),ബാലഗംഗാധര തിലകൻ,ആർ.അനിൽകുമാർ (വൈസ് പ്രസിഡന്റുമാർ),പീറ്റർ രാജൻ,ഷിജു എഡ്‌വേർഡ്,ബിന്ദു,ഷീലമനോഹരൻ (ജനറൽ സെക്രട്ടറിമാർ),ജിതിൻ അജി (ട്രഷറർ),കട്ടേല പ്രസാദ്,പ്രേംരഞ്ജിത്ത്,കെ.മോഹൻകുമാർ,വെയിലൂർ ഷാജി, ശാന്തമ്മ, ശ്യാമളവിജയൻ (നിയോജക മണ്ഡലം ഭാരവാഹികൾ) എന്നിവരെ തിരഞ്ഞെടുത്തു.