dec21c

ആറ്റിങ്ങൽ: മുറികളിലും ബെഡ്റൂമുകളിലും ഡൈനിംഗ് റൂമിലും അഴകാർന്ന ഫർണിച്ചർ സജ്ജീകരിക്കാൻ ആഗ്രഹിക്കുന്നവർക്കാണ് മേളയിൽ മലപ്പുറം സാജൂസ് റിയ ലൈഫ് സ്റ്റൈൽ ഫർണിച്ചർ പവലിയൻ ഒരുക്കിയിട്ടുള്ളത്. മലപ്പുറത്തെ ഫാക്ടറിയിൽ നിർമ്മിക്കുന്ന സുന്ദരവും മികച്ച ഫിനിഷിംഗ് ഉള്ളതുമായ വിവിധതരം ഫർണിച്ചറുകളാണ് മേളയിലുള്ളത്. ബെഡ് റൂം സെറ്റുകൾ, അലമാരകൾ, ഡൈനിംഗ് ടേബിളുകൾ എന്നിവ ആദ്യപവലിയനിലെ വിശാലമായ സ്ഥലത്ത് ക്രമീകരിച്ചിരിക്കുന്നു. 45,000 രൂപ മുതൽ ബെഡ് റൂം ഫർണിച്ചറുകൾ ലഭിക്കും. കട്ടിൽ,​ ബെഡ്,​ അലമാര,​ ഡ്രെസിംഗ് ടേബിൾ,​ സൈഡ് ബോക്‌സ് എന്നിവയാണ് ബെഡ്റൂം സെറ്റിലുള്ളത്. ബുക്ക് ചെയ്യുന്നവർക്ക് കേരളത്തിലെവിടെയും 40 ശതമാനം ഡിസ്‌കൗണ്ടിൽ എല്ലാ ഫ‌ർണിച്ചറുകളും ഡ്രീം ഹോം ഡെലിവറി പദ്ധതി പ്രകാരം ലഭിക്കും. പ്രദർശിപ്പിക്കുന്ന ഫർണിച്ചർ കൂടാതെ കസ്റ്റമറിന്റെ അഭിരുചിക്കനുസരിച്ച് ഫർണിച്ചർ ഡിസൈൻ ചെയ്‌ത് നൽകാനും കമ്പനി തയ്യാറാണ്.