seven

കിളിമാനൂർ: കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന് പേരൂർ എം.എം.യു.പി.എസിൽ തുടക്കമായി. ക്യാമ്പ് ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് അദ്ധ്യക്ഷയായ ചടങ്ങിൽ നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രഘു, സ്കൂൾ എസ്.എം.സി ചെയർമാൻ സുജിത്ത് എന്നിവർ പങ്കെടുത്തു.