കാട്ടാക്കട:കേരള സ്കൂൾ ടീചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കാട്ടാക്കടയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ.മധു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിജോവ് സത്യൻ അദ്ധ്യക്ഷത വഹിച്ചു.ഈശ്വരിയമ്മ എൻഡോവ്മെന്റ് ഐ.ബി.സതീഷ് എം.എൽ.എ വിതരണം ചെയ്തു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി.സ്റ്റീഫൻ ജി.ശ്രീകുമാർ,കെ.പി.പ്രമോഷ്,റിയാസ് വഹാബ് ,എസ്.അശോക് കുമാർ,അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം.ഷാജി എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയംഗം എം.കെ.മോഹൻകുമാർ,ജില്ലാ സെക്രട്ടറി എം.എസ്.പ്രശാന്ത് ,ട്രഷറർ പ്രസാദ് രാജേന്ദ്രൻ,സുജു മേരി,വിദ്യാവിനോദ്,ജില്ലാ കമ്മിറ്റിയംഗം ടി.എസ് .അജി എന്നിവർ സംസാരിച്ചു.സമ്മേളനം ഇന്ന് സമാപിക്കും.