dec21d

ആറ്റിങ്ങൽ: കേരളകൗമുദി ഡിസംബർ ഫെസ്റ്റിൽ ആദ്യ ദിവസം എല്ലാവരുടെയും ശ്രദ്ധനേടിയത് പെറ്റ് ഷോയാണ്. കുട്ടികളും സ്ത്രീകളും ഏറെ സമയം ചെലവഴിക്കുന്നത് ഇവിടെയാണ്. ഹാരസ്റ്റർ എലിക്കുഞ്ഞുങ്ങളാണ് ഇതിൽ ഏറെ കൗതുകമുണർത്തുന്നത്. വെള്ള നിറത്തിലുള്ള കുഞ്ഞൻ എലിക്കുഞ്ഞുങ്ങൾ കാഴ്ചക്കാരുടെ മനംകവരുകയാണ്. സിൽവർ, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിലുള്ള ജാവാ ലൗബേർ‌ഡുകളും വിവിധ നിറത്തിലുള്ള കോക്ടൈൽ പക്ഷികളും, ആഫ്രിക്കൻ ലൗബേ‌ർഡുകളും സൈമൺ ഡോവ്,​ പാന്റൈൽ,​ ബംഗാൾ ട്വിഞ്ചസ്,​ മുയലുകൾ കുഞ്ഞരിപ്രാവുകൾ,​ കരിങ്കോഴി,​ പെർഷ്യൻ ക്യാറ്റ്,​ ഇഗ്വാന,​ ഹിമാലയൻ പ്രസന്റ്,​ ഹോംസ്റ്റർ,​ പോമറേനിയൻ ഡോഗ് എന്നിവയും ആകർഷക ഇനങ്ങളാണ്. ഇവ മിതമായ വിലയിൽ വാങ്ങാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ലൗബേ‌ർ‌ഡ്സുകളുടെ വില്പനയാണ് കൂടുതലും നടക്കുന്നതെന്ന് ഇവ ഒരുക്കിയ പഴകുറ്റി ഹാദിയ പെറ്റ്സ് സെന്റർ ഉടമ പറഞ്ഞു.