കോവളം: കേരള സ്റ്റേറ്റ് എക്‌സ് സർവീസ് ലീഗ് പാച്ചല്ലൂർ ബ്രാഞ്ച് വാർഷിക പൊതുയോഗവും വിമുക്തഭട സമ്പർക്ക പരിപാടിയുടെ കുടുംബ സംഗമവും ജില്ലാ സെക്രട്ടറി എസ്.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എസ്. മോഹനകുമാർ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് പ്രസിഡന്റ് എസ്.കെ.അജികുമാർ മുഖ്യപ്രഭാഷണം നടത്തി.താലൂക്ക് വൈസ് പ്രസിഡന്റ് സി. ജോൺസൺ,ബ്രാഞ്ച് സെക്രട്ടറി ഡി.ഗോപകുമാർ, ഓർഗനൈസിംഗ് സെക്രട്ടറി വി.തങ്കരാജൻ,ബ്രാഞ്ച് വൈസ് പ്രസിഡന്റ ജയചന്ദ്രൻ,ട്രഷറർ കെ.രാജമോഹനൻ നായർ,മഹിളാവിംഗ് ജില്ലാ പ്രസിഡന്റ് വത്സലാ ചന്ദ്രശേഖരൻ,താലൂക്ക് പ്രസിഡന്റ് ബിന്ദു ജയചന്ദ്രൻ,ട്രഷറർ സിന്ധു സുരേഷ്,ബ്രാഞ്ച് പ്രസിഡന്റ് അജിത.എസ്.വി,ബ്രാഞ്ച് സെക്രട്ടറി മധു തിലകം തുടങ്ങിയവർ സംസാരിച്ചു.