പോത്തൻകോട്: ഭിന്നശേഷിക്കുട്ടികളുടെ സൗജന്യ കമ്പ്യൂട്ടർ വിദ്യാഭ്യാസ പദ്ധതിക്ക് മാജിക് പ്ലാനറ്റിൽ ഇന്ന് തുടക്കമാകും. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ആരംഭിച്ച ഡിഫറൻഡ് ആർട്‌സ് സെന്ററിലെ 100 ഭിന്നശേഷിക്കുട്ടികളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. ' ഇൻസ്‌പൈറ ' എന്ന പദ്ധതി സെന്ററിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി. മുരളീധരനും കമ്പൂട്ടർ വിദ്യാഭ്യാസ പദ്ധതി മന്ത്രി സി. രവീന്ദ്രനാഥും ഉദ്ഘാടനം ചെയ്യും. മേയർ കെ.ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ റിജു ആൻഡ് പി.എസ്.കെ ജൂനിയർ മാനേജിംഗ് ഡയറക്ടർ സുരേഷ് കുമാർ പദ്ധതി വിശദീകരണം നടത്തും. മാജിക് അക്കാഡമി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് സ്വാഗതവും കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ നന്ദിയും പറയും. ഭിന്നശേഷിക്കുട്ടികൾക്ക് സൗകര്യപ്രദമായ പ്രത്യേക ആപ്ലിക്കേഷനോടുകൂടിയ 100 ടാബുകളും വിതരണം ചെയ്യും.