വെമ്പായം: തേക്കട മുസ്ലീം ജുമാ മസ്ജിദിന് സമീപം നിയന്ത്രണംവിട്ട കാർ കടയിലേയ്ക്ക് ഇടിച്ചുകയറി. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച രാത്രി 11നായിരുന്നു അപകടം. വെമ്പായം ഭാഗത്തുനിന്ന് നെടുമങ്ങാട്ടേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നാല് നെടുമങ്ങാട് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.