തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നയിച്ചതിനെത്തുടർന്ന് മംഗളുരു പൊലീസ്, പാർട്ടി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.ഐ നേതൃത്വത്തിൽ ഏജീസ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ യോഗം സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സോളമൻ വെട്ടുകാട്, അരുൺ .കെ.എസ്, ഇന്ദിരാ രവീന്ദ്രൻ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം. രാധാകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു. പാളയത്ത് നിന്നു ആരംഭിച്ച പ്രതിഷേധ മാർച്ചിന് സി.പി.ഐ നേതാക്കളായ പി.കെ.രാജു, മുരളി പ്രതാപ്, വട്ടിയൂർക്കാവ് ശ്രീകുമാർ, എ.എം. റൈസ്, അഡ്വ. രാഖി രവികുമാർ, എ.എസ്.ആനന്ദകുമാർ, പാപ്പനംകോട് അജയൻ, എൻ. ഭാസുരാംഗൻ, ജി.രാജീവ്, പി.എസ്.നായിഡു, വി.രാജീവ്, കുര്യാത്തി മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലയിലെ മണ്ഡലം ലോക്കൽ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു.