photo

പാലോട്: 57 -മത് പാലോട് കാർഷിക കലാ-വ്യാപാര മേളയുടെയും കന്നുകാലിച്ചന്തയുടേയും വിനോദ സഞ്ചാര വാരാഘോഷത്തിന്റെയും സംഘാടക സമിതി ഓഫീസ് ആദ്യകാല സംഘാടക പ്രമുഖൻ എം.എം സലിം ഉദ്ഘാടനം ചെയ്തു. മേള ചെയർമാൻ എം. ഷിറാസ്ഖാൻ ,ജനറൽ സെക്രട്ടറി ഇ. ജോൺകുട്ടി, ട്രഷറർ വി.എസ് പ്രമോദ്, മറ്റു ഭാരവാഹികളായ എം.പി വേണുകുമാർ, ജി.രാജീവ്,പി.രജി, അമൽ എസ്. നായർ, രോഹിണി സുധൻ, അനസ് തോട്ടംവിള, മനേഷ് ജി. നായർ, മനോജ് ടി. പാലോട്, എസ്.പി മണികണ്ഠൻ, കൃഷ്ണൻകുട്ടി, ടി.എസ്. ബിനോജ്, എസ്. പാപ്പച്ചൻ,അംബു ആർ. നായർ, എൽ. സാജൻ തുടങ്ങിയവർ പങ്കെടുത്തു.