dharna

കിളിമാനൂർ: പൗരത്വ ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് കൊടുവഴന്നൂർ മണ്ഡലം കമ്മിറ്റി കൊടുവഴന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും പ്രകടനം നടത്തി. പൊയ്കക്കട ജംഗ്ഷനിൽ സമാപിച്ച ധർണ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.കെ. ഗംഗാധരതിലകൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി .വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എൻ.ആർ ജോഷി, ഡീ.സത്യൻ, പഞ്ചായത്ത് മെമ്പർമാരായ എസ് .സൈജു, ബാലചന്ദ്രൻ എം.എ, ശാന്തകുമാരി എന്നിവർ നേതൃത്വം കൊടുത്തു.