നെടുമങ്ങാട് :ആനാട് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആർദ്രം മിഷൻ പദ്ധതിയുടെ ഭാഗമായി ഡോക്ടർ,ഫാർമസിസ്റ്റ്,സ്റ്റാഫ് നഴ്സ് ഒഴിവുകളിൽ (താല്‍ക്കാലികം,കരാർ വ്യവസ്ഥ) യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭിമുഖം 31ന് രാവിലെ 10.30ന് ആനാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷും മെഡിക്കൽ ഓഫീസർ മനോജ്കുമാറും അറിയിച്ചു.യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം എത്തിച്ചേരണം.