മലയിൻകീഴ് : വിളപ്പിൽശാല കൊല്ലംകോണം മുസ്ലിം ജുമാ മസ്ജിദിലെ മദ്രസ അദ്ധ്യാപകൻ അഴിക്കോട് മലയത്ത് പണയിൽ സജീന മൻസിലിൽ മുഹമ്മദ് തൗഫീക് അൽ ഖാദിയെ (24) പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിളപ്പിൽശാല പൊലീസ് പിടികൂടി. ഇക്കഴിഞ്ഞ ജൂൺ മുതൽ ഡിസംബർ 14 വരെയുള്ള കാലയളവിൽ ഉസ്താദ് തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു.പീഡനവിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഉസ്താദ് ഭീഷണിപ്പെടുത്തിയിരുന്നതായും മൊഴിയുണ്ട്. പൊലീസ് കേസെടുത്തതറിഞ്ഞ് ഒളിവിൽ കഴിഞ്ഞ പ്രതിയെ സി.ഐ.സജിമോൻ,എസ്.ഐ.ഷിബു എവരുടെ നേതൃത്വത്തിൽ പിടികൂടി കോടതിയിൽ ഹാജരാക്കി.