വാമനപുരം: വാമനപുരം പഞ്ചായത്തിൽ ആരംഭിക്കുന്ന ബഡ്സ് സ്കൂളിലേക്ക് പത്താം ക്ലാസ് ജയിച്ചതും കായികക്ഷമത ഉള്ളവരും 18 നും 40 നും മദ്ധ്യേ പ്രായമുള്ളവരുമായ ആയയെ തിരഞ്ഞെടുക്കുന്നു. പഞ്ചായത്ത് പരിധിയിൽ ഉള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ജനുവരി 1 ന് രാവിലെ 11ന് വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി പഞ്ചായത്തിൽ നേരിട്ടെത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.