തിരുവനന്തപുരം: കേരളകൗമുദി, ലയൺസ് ക്ലബ് സിറ്റി, ഗവ. ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീചിത്രാ ഹോമിൽ ക്രിസ്‌മസ് - പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ശ്രീചിത്രാ ഹോമിൽ നടന്ന ആഘോഷ പരിപാടി ഫാ.ടി. നിക്കോളാസ് ഉദ്ഘാടനം ചെയ്‌തു. സിറ്റി ലയൺസ് ക്ലബ് പ്രസിഡന്റ് അജിത് പട്ടാഴി അദ്ധ്യക്ഷനായി. കേരളകൗമുദി ന്യൂസ് എഡിറ്റർ ഡോ. ഇന്ദ്രബാബു ക്രിസ്‌മസ് ദിന സന്ദേശം നൽകി. തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ മുഖ്യാതിഥിയായിരുന്നു. ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് മുൻ ഗവർണർ ജോൺ ജി കൊട്ടറ, ഗവ. ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ് ' വെളിച്ചം' പ്രസിഡന്റ് നരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. 'വെളിച്ചം' സെക്രട്ടറി ഇർഷാദ്, ശ്യാംലാൽ, ഷബീബ്, ദർശൻ, സിറ്റി ലയൺസ് ക്ലബ് സെക്രട്ടറി ബിനു.കെ. സുകു, ട്രഷറർ അനീഷ് വേണുഗോപാൽ, അഡ്മിനിസ്ട്രേറ്റർ വിജയകുമാർ, പ്രസൂൺ രാജഗോപാൽ, മനോജ് രവി, പ്രസാദ് എൻ. പോറ്റി, ജെസ്റ്റിൻ ജോൺ, സുനിൽ എസ്.എസ്, രമേഷ് കുമാർ, എലിസബത്ത് കൊടിയിൽ, മറ്റ് കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ശ്രീചിത്രാ ഹോം സൂപ്രണ്ട് കെ.കെ. ഉഷ സ്വാഗതവും, കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ കല. എസ്.ഡി നന്ദിയും പറഞ്ഞു.
തുടർന്ന് മാജിക് പ്ലാനറ്റിലെ അശ്വിൻ വിജയ് അവതരിപ്പിച്ച മാജിക് ഷോയും ഗവ. ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജിന്റെയും സിറ്റി ലയൺസ് ക്ലബിന്റെയും കലാപരിപാടികളും നടന്നു. സിറ്റി ലയൺസ് ക്ലബിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് ശ്രീചിത്രാ ഹോമിലെ കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്‌തു.