തിരുവനന്തപുരം:പി.ടി. ഭാസ്കരപ്പണിക്കർ സ്മാരക പ്രഭാഷണവും പി.ടി.ബി- മീഡിയ കൺട്രിവൈഡ് അവാർഡ് സമർപ്പണവും 28ന് വൈകിട്ട് 5ന് പ്രസ്ക്ലബ് ഹാളിൽ നടക്കും.പ്രമുഖ ശില്പി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും.പൈതൃകം, പരിസ്ഥിതി, വികസനം എന്ന വിഷയത്തിൽ കെ.കെ.കൃഷ്ണകുമാർ പ്രഭാഷണം നടത്തും. പ്രതിഭാ പുരസ്കാരം ഡോ.അച്യുത് ശങ്കർ എസ്.നായർക്ക് സമ്മാനിക്കും.ദൂരദർശൻ മുൻ അഡിഷണൽ ഡയറക്ടർ കെ. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.എ.പ്രഭാകരൻ,ജെ.അജിത്കുമാർ,പി.തങ്കച്ചൻ,ജയപാൽ കാര്യാട്ട് എന്നിവർ സംസാരിക്കും.