ആറ്റിങ്ങൽ: ശിവഗിരി തീർത്ഥാടനം വിജയിപ്പിക്കുന്നതിനായി എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയന് കീഴിലുള്ള 28 ശാഖാ ഭാരാവാഹികളുടെയും കുടുംബ യൂണിറ്റ്, മൈക്രോ ഫിനാൻസ്, യൂത്ത് മൂവ്മെന്റ്, സൈബർ സേന തുടങ്ങിയ പോഷക സംഘടനാ ഭാരവാഹികളുടെയും സംയുക്തയോഗം നടന്നു. യൂണിയൻ സെക്രട്ടറി എം.അജയന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽ ദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ സുജാതൻ സ്വാഗതം പറഞ്ഞു. ദഞ്ചു ദാസ്, ബി.കെ. സുരേഷ് ബാബു, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് നിഷാന്ത് രാജൻ, വൈസ് പ്രസിഡന്റ് അയ്യപ്പദാസ്, ജോയിന്റ് സെക്രട്ടറി ജയപ്രസാദ്, കേന്ദ്ര കമ്മിറ്റിയംഗം അഭിലാഷ്, ശ്രീജിത്ത്, അജിപ്രസാദ്, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സുശീലാ രാജൻ, സെക്രട്ടറി ശ്രീകല, ട്രഷറർ രാധാമണി, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ഉഷ, പ്രശോഭാ ഷാജി, ഷെർളി സുദർശനൻ, ബിന്ദു ബീനു, ഷീജ അജികുമാർ, ഷെർളി അനിൽകുമാർ എന്നിവർ സംസാരിച്ചു. മുൻ വർഷങ്ങളിലെപ്പോലെ അതാത് ശാഖകൾ കേന്ദ്രീകരിച്ച് ശാഖാ ഭാരവാഹികൾ, കുടുംബ യൂണിറ്റ്, വനിതാ സംഘം,യൂത്ത് മൂവ്മെന്റ്, മൈക്രോ ഫിനാൻസ് സൈബർ സേന, ഇതര പോഷക സംഘടനാ ഭാരവാഹികൾ എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ 30, 31, ജനുവരി 1 തീയതികളിൽ ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കും. യൂണിയൻ ഭാരവാഹികളുടെ മേൽനോട്ടത്തോടെ തീർത്ഥാടനം വൻവിജയമാക്കാൻ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. ആറ്റിങ്ങൽ വഴി വരുന്ന പദയാത്രികർക്ക് അതാത് ശാഖാ കേന്ദ്രങ്ങളിലും യൂണിയനിൽ മുൻകൂട്ടി അറിയിച്ച് കടന്നു വരുന്ന പദയാത്രകൾക്ക് ദേശീയപാതയിൽ ആറ്റിങ്ങൽ ടൗൺ ശാഖ ഗുരുമന്ദിരത്തിന് മുന്നിലും സ്വീകരണം നൽകും. എല്ലാ ശാഖകളിലും ശാഖാ കേന്ദ്രങ്ങളിലും പ്രധാന ജംഗ്ഷനുകളിലും സ്ഥാപനങ്ങളിലും ഭവനങ്ങളിലും പീത പതാക കൊണ്ട് അലങ്കരിച്ച് ദൈവദശകം പ്രാർത്ഥനാ ഗീതമായി ആലപിച്ച് വൈദ്യുതി ദീപാലങ്കാരം നടത്താനും യോഗം തീരുമാനിച്ചു.